വെഞ്ഞാറമ്മൂടിലെ ഇരട്ടക്കൊലപാതകത്തിൽ താൻ ഉന്നയിച്ച കാര്യങ്ങൾ കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അടൂർ പ്രകാശ് എം.പി. ഇരട്ടക്കൊലക്കേസിൽ വാദി വിഭാഗത്തിനും പ്രോസിക്യൂഷനും അനുകൂലമായി സാക്ഷികളായ 7 പേരെ, പ്രതികളാക്കി നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു.ഇതിന് പിന്നാലെയായിരുന്നു ഫെയ്സ്ബുക്കിൽ കൂടിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ ഒന്നാം പ്രതി സജീബിന്റെ മാതാവ് കോടതിയിൽ നൽകിയ പരാതിയിലായിരുന്നു സമൻസ്.എന്തിന് കൊന്നു റഹീമേ എന്ന ചോദ്യത്തോടെയായിരുന്നു അടൂർ പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ട് യുവാക്കളെ തമ്മിലടിപ്പിച്ചു അതിക്രൂരമായി വെട്ടി കൊന്നതിന് ശേഷം അത് ഞാൻ ആസൂത്രണം ചെയ്‌തതെന്ന് ആരോപണം നടത്തി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കേരളത്തിലെ നൂറ് കണക്കിന് കോൺഗ്രസ് ഓഫിസുകൾ അടിച്ചു തകർക്കാൻ ആഹ്വാനം നടത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ. നേതാവ് ഇതിന് സമാധാനം പറയേണ്ടിവരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കോന്നി എം എല്‍ എ സ്ഥാനം…
Read More