ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  konnivartha.com: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം സാഹിത്യ രത്നം ചെറമംഗലം ശിവദാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളെ അദ്ദേഹം അനുസ്മരിച്ചു. ​സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. ജെ.എം.എ. നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ​സംസ്ഥാന കോഡിനേറ്റർ റോബിൻസൺ, സംസ്ഥാന ട്രഷറർ എം. ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി. ത്രിലോചനൻ, രവി കല്ലുമല, രഘുത്തമൻ നായർ, നവാസ്, ഷീജ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ജില്ലാ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്വാഗതവും ജില്ലാ ട്രഷറർ സി. ബിനു കൃതജ്ഞതയും അറിയിച്ചു.

Read More

ജെ എം എ സംസ്ഥാന സമ്മേളനം ഡിസംബര്‍ 31 ന്

  konnivartha.com: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ (ജെ എം എ ) സംസ്ഥാന സമ്മേളനം ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . തിരുവനന്തപുരം വൈ എം സിയെ ഹാളില്‍ രാവിലെ 10 ന് കൂടുന്ന സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും . സംസ്ഥാന പ്രസിഡന്റ് എം ബി ദിവാകരന്‍ അധ്യക്ഷത വഹിക്കും .സംസ്ഥാന സെക്രട്ടറി തൃലോചനന്‍ സ്വാഗതം പറയും . എന്‍ കെ പ്രേമചന്ദ്രന്‍ എം പി , മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ,കെ മുരളീധരന്‍ , എം എല്‍ എ വി കെ പ്രശാന്ത് , ജെ എം എ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ,…

Read More

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ(ജെ എം എ ) പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്നു

  പത്തനംതിട്ട : മാധ്യമ രംഗത്തെ പ്രമുഖ സംഘടനായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ (ജെ എം എ ) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി . ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) കീഴിലുള്ള ഗ്രീവിയൻസ് കൗൺസിലിന് (JMAGC) കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട് . പത്തനംതിട്ട ജില്ലയിലെ സംഘനയിലെ അംഗങ്ങളായ പമ്പ വിഷന്‍ ഡോട്ട് കോം ,എല്‍സ ന്യൂസ്‌ ഡോട്ട് കോം,കോന്നി വാര്‍ത്ത ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍ക്കുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു . പുതിയ അംഗങ്ങള്‍ക്ക് സംഘടനയുടെ തിരിച്ചറിയില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു . പുതിയ അംഗങ്ങളെ കമ്മറ്റി സ്വാഗതം ചെയ്തു . സംഘടനയുടെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് വരും മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുവാനും കമ്മറ്റി…

Read More

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

konnivartha.com: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും 8  കേന്ദ്രഭരണ പ്രദേശങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ), സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ JMA യ്ക്ക് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. കേന്ദ്രസർക്കാർ 2021 ൽ പാസാക്കിയ നിയമമനുസരിച്ച് നിങ്ങളുടെ ഓൺലൈൻ പത്രം ഏതെങ്കിലും ഒരു സെൽഫ് റെഗുലേറ്ററി ബോഡിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ  ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ഗ്രീവൻസ് കൗൺസിലിലൂടെ നിങ്ങളുടെ ഓൺലൈൻ മാധ്യമം രജിസ്റ്റർ ചെയ്യാവുന്നതാണ്. For Journalists Registration https://www.jmaindia.org/application-for-jma-membership/ For Media Registration https://www.jmaindia.org/application-for-jmagc-registration/

Read More

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA)പത്തനംതിട്ട ജില്ലാ ഭാരവാഹികൾ

  konnivartha.com/ പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്‍റെ ( JMA ) നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു സംസ്ഥാന വൈസ് പ്രസിഡണ്ട് അറുമുഖൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ഭാരവാഹികളായി വർഗീസ് മുട്ടം (പ്രസിഡണ്ട്, എല്‍സ ന്യൂസ്‌ ഡോട്ട് കോം ), ബാബു വെമ്മേലി (സെക്രട്ടറി,പമ്പ വിഷന്‍ ഡോട്ട് കോം  ), ജിബു ഇലവുംതിട്ട (ട്രഷറർ, പത്തനംതിട്ട മീഡിയ ഡോട്ട് കോം ), കൈലാസ് കലഞ്ഞൂർ (ജില്ലാ കോർഡിനേറ്റർ.കോന്നി വാര്‍ത്ത‍ ഡോട്ട് കോം ) എന്നിവരെ തിരഞ്ഞെടുത്തു . യോഗത്തിൽ നവമാധ്യമപ്രസ്ഥാനങ്ങൾ ലഹരി വിമുക്ത കേരളം എന്ന ശീർഷകം ഉൾക്കൊണ്ട് പ്രവർത്തിക്കാന്‍ സാധിക്കട്ടെ എന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കല്‍ പറഞ്ഞു.സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി . കൈലാസ്…

Read More

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് (JMA) ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരം

konnivartha.com/ ന്യൂഡല്‍ഹി :  ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന് കീഴിലുള്ള  ഗ്രീവിയൻസ് കൗൺസിലിന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ  അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ (ഡിജിറ്റല്‍ മീഡിയ) ഉള്‍പ്പെടെ നടപ്പാക്കേണ്ട കോഡ് ഓഫ് എത്തിക്‌സിലെ സ്വയം നിയന്ത്രണ ബോഡി രൂപീകരണത്തില്‍ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ  ഗ്രീവന്‍സ് കൗണ്‍സിലിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് . ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷന്റെ കീഴിൽ   രൂപീകരിച്ച ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ  ഗ്രീവന്‍സ് കൗണ്‍സിലിനാണ് (JMAGC)  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രായലം, അനുമതി നല്‍കിയത്. ഇന്ത്യയിൽ തന്നെ ആകെ 10 ഗ്രീവൻസ് കൗൺസിൽ സമിതികൾക്കാണ് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇതോടെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ   അംഗങ്ങളായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക്  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ…

Read More