ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന് യാത്രയയപ്പ് നല്‍കി

  സര്‍വീസില്‍നിന്നും വിരമിക്കുന്ന പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന് യാത്രയയപ്പ് നല്‍കി. വയലത്തല ഗവ. വൃദ്ധ മന്ദിരത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളം കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ ലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി അധ്യക്ഷയായിരുന്നു. ഇലന്തൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അബ്ദുല്‍ ബാരി, ഷാന്‍ ഗോപാല്‍, എ നിസ, താര, രാജീവ്, ജി. സന്തോഷ്, ഷംല ബീഗം, എസ്.ആര്‍. ബീന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗവ. വൃദ്ധ മന്ദിരം സുപ്രണ്ട് ഒ.എസ്. മീന സ്വാഗതം പറഞ്ഞു.

Read More