ജില്ലാതല പട്ടയമേള ജൂണ്‍ 16ന് റാന്നിയില്‍;സംഘാടക സമിതി രൂപീകരിച്ചു

  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതല പട്ടയമേള ജൂണ്‍ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന്് റാന്നി വളയനാട് ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടയമേളയുടെ വിജയത്തിനായി സംഘാടകസമിതി രൂപികരിച്ചു. റാന്നിയില്‍ നടക്കുന്ന പട്ടയമേള സംഘാടനത്തിലും ജനകീയപങ്കാളിത്തത്താലും മാതൃകയാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭൂമിയും ഭൂമിക്ക് രേഖയും എന്ന പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പട്ടയം ലഭിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും മാത്രം പരിപാടിയാകരുത് പട്ടയമേള. എല്ലാവര്‍ക്കും സ്വന്തം മണ്ണില്‍ അവകാശം ഉറപ്പിക്കുകയെന്ന സര്‍ക്കാരിന്റെ വലിയ പരിശ്രമത്തിനെ ജനകീയ പരിപാടിയായി മാറ്റാന്‍ കഴിയണം. തദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും റാന്നി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും എംഎല്‍എ പറഞ്ഞു.…

Read More