konnivartha.com/ ജിദ്ദ :കഴിഞ്ഞ ഒൻപത് വർഷത്തോളമായി ജിദ്ദ ഒഐസിസി യുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി സേവന കേന്ദ്ര – ഹെല്പ് ഡെസ്ക് ഷറഫിയയിൽ നിന്നും മാറ്റി.പകരം മുഷ്റഫയിലുള്ള സീസൺസ് റെസ്റ്റോറന്റിൽ പ്രവര്‍ത്തനം ആരംഭിച്ചു . പത്തനംതിട്ടയിലെ മുതിര്‍ന്ന മാധ്യമ പ്രവർത്തകന്‍ ബിനു വാഴമുട്ടം മുഖ്യതിഥിയായിരുന്നു. ജിദ്ദ ഒ ഐ സി സി യുടെ വിവിധ സേവനങ്ങൾ, നോർക്ക – പ്രവാസി ക്ഷേമനിധി എന്നിവയിൽ അംഗത്വം നൽകൽ , ഹജ്ജ് ,ശബരിമല തീർത്ഥാടകരെ സഹായിക്കൽ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും എല്ലാമേഖലയിലുംപ്രത്യേകിച്ച് നാടും മറുനാടും കൂട്ടിയിണക്കികൊണ്ട് സാമൂഹിക സേവനം നടത്തുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷത വഹിച്ചു. എല്ലാ ബുധനാഴ്‌ചകളിലും ഷറഫിയയിലെ ഇമ്പാല ഗാർഡൻ തുടർന്ന് ഇമ്പീരിയൽ റെസ്റ്റോറന്റ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുമ്പോൾ നൂറുകണക്കിന്…
Read More