konnivartha.com ; കോന്നി ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ക്യാപ്റ്റനായും ഏരിയ സെക്രട്ടറി ശ്യാംലാൽ മാനേജരും, എരിയ കമ്മിറ്റി അംഗങ്ങളായ വർഗ്ഗീസ് ബേബി, ജിജോ മോഡി എന്നിവർ വൈസ് ക്യാപ്റ്റൻമാരും, രഘുനാഥ് ഇടത്തിട്ട,പി ആർ ശിവൻകുട്ടി ,കോന്നി വിജയകുമാർ, ആർ ഗോവിന്ദ് എന്നിവർ അംഗങ്ങളുമായ സമര പ്രക്ഷോഭ ജാഥ വെള്ളി ശനി ദിവസങ്ങളിൽ അരുവാപ്പുലം പഞ്ചായത്തിൽ പര്യടനം നടത്തും. ജാഥ വെള്ളിയാഴ്ച്ച വൈകിട്ട് 4ന് കൊക്കാത്തോട്ടിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.ജാഥ ശനിയാഴ്ച്ച കല്ലേലി തോട്ടത്തിൽ സമാപിക്കും
Read More