ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നിലാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള പ്ലാസ്റ്റിക് റോഡും, പിടുപിയും ഇരവിപേരൂരിന്റെ നൂതനപദ്ധതികള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നിലാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള സംസാരിക്കുന്നു: പി ടു പി (പഞ്ചായത്ത് ടു പീപ്പിള്‍) സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് ഓഫീസില്‍ നിന്നുള്ള സേവനങ്ങളെ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പഞ്ചായത്ത് ടു പീപ്പിള്‍ പദ്ധതി നടപ്പാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതി കൂടിയാണിത്. സമയബന്ധിത സേവനം പഞ്ചായത്ത് ഓഫീസില്‍ നിന്നും ഉറപ്പാക്കി. അപേക്ഷകരുടെ സമയം, സാമ്പത്തികനഷ്ടം എന്നിവ ഒഴിവാക്കി സമയബന്ധിതമായി സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. കൂടാതെ, ഗുണനിലവാരവും സുതാര്യതയും ആധുനികതയും ഉറപ്പാക്കുന്നു. പഞ്ചായത്തില്‍ നിലവിലുള്ള അക്ഷയ കേന്ദ്രങ്ങള്‍,…
Read More