വിഷമതകള്‍ അനുഭവിക്കുന്ന ഏതൊരു കുട്ടിയ്ക്കും ഏതൊരു സമയത്തും നേരിട്ട് വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ ചൈല്‍ഡ് ഹെല്പ് ലൈന്‍ 1098 റീബ്രാന്റ് ചെയ്ത് സംസ്ഥാന വനിത ശിശുവികസന വകുപ്പ്. ചൈല്‍ഡ് ഹെല്പ് ലൈന്‍ റീബ്രാന്റിംഗ് ലോഗോ പ്രകാശനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കുട്ടികളുടെ അടിയന്തര സഹായ സംവിധാനമായി വനിത ശിശു വികസന വകുപ്പ് മുഖേന സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ചൈല്‍ഡ് ഹെല്പ് ലൈനാണ് 1098. ചൈല്‍ഡ് ഹെല്പ് ലൈന്‍ 2023 ആഗസ്റ്റ് മാസത്തോടെ പൂര്‍ണമായും വനിത ശിശുവികസന വകുപ്പ് ഏറ്റെടുത്തിരുന്നു. വകുപ്പ് ഏറ്റെടുത്ത ശേഷം ഇതുവരെ 4,86,244 കോളുകള്‍ സ്വീകരിച്ചിട്ടുണ്ട്. 32,330 കുട്ടികള്‍ക്ക് അടിയന്തിര സേവനം ആവശ്യമാണെന്ന് കണ്ടെത്തി കൃത്യമായ ഇടപെടലുകളിലൂടെ ആവശ്യമായ സഹായം നല്‍കുകയും കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴും കുട്ടികള്‍ നേരിട്ട് വിളിക്കുന്നത്…
Read More