ചെങ്ങറ സമരഭൂമിയിലെ ആളുകള്‍ക്ക് കൊടുമൺ എസ്റ്റേറ്റിലെ ഭൂമി നല്‍കാന്‍ നീക്കം

  konnivartha.com; പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്‍റെ കൊടുമൺ എസ്റ്റേറ്റില്‍ നിലവിൽ റബർ കൃഷി ചെയ്തു കൊണ്ടിരുന്ന തോട്ടം ചെങ്ങറ സമരഭൂമിയിലെ 400ൽ പരം ആളുകൾക്ക് പതിച്ച് നൽകുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉദ്യേഗസ്ഥ സംഘം പരിശോധന നടത്തി. പാട്ട കാലാവധി കഴിഞ്ഞിട്ടും ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി ചെങ്ങറ മേഖലയിലെ തോട്ടത്തില്‍ ആണ് ഇപ്പോഴും കുടില്‍ കെട്ടി സമരം നടക്കുന്നത് .കുടിലുകള്‍ നീക്കം ചെയ്തു ഇവിടെ സ്ഥിരം കെട്ടിടങ്ങള്‍ ഉയര്‍ന്നു . ഈ ഭൂമി പതിച്ചു നല്‍കണം എന്ന് ആണ് ആവശ്യം . ഈ ആവശ്യം അട്ടിമറിച്ചു കൊണ്ട് പ്ലാന്റേഷൻ കോർപറേഷന്‍റെ കൊടുമണ്‍ തോട്ടത്തിലെ ചില സ്ഥലങ്ങള്‍ പതിച്ചു നല്‍കുവാന്‍ ഉള്ള നീക്കം ആണ് ഭരണപരമായി ഇപ്പോള്‍ നടക്കുന്നത് . ഹാരിസന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന തോട്ടങ്ങള്‍ തിരികെ…

Read More