ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം

    konnivartha.com: കോന്നി ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിനും നവരാത്രി മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രതിഷ്ഠ നടത്തി. ക്ഷേത്രം മേൽശാന്തി ഭക്തദാസ് മോഹൻജി ദേവികൃപയാണ് യജ്ഞാചാര്യൻ. ദിവസവും ഗണപതിഹോമം, ഗ്രന്ഥനമസ്കാരം, പ്രഭാഷണം, പ്രസാദമുട്ട്, ദീപാരാധന, യജ്ഞശാലയിൽ സമൂഹ പ്രാർത്ഥന, ഭജന എന്നിവ നടക്കും. 10 ന് വൈകിട്ട് 4 ന് പൂജവയ്പ്പും, 11 ന് 10 ന് വിശേഷങ്ങൾ പൂജകളും രുഗ്മിണി സ്വയംവരവും നടക്കും. 12:30 ന് രുഗ്മണി സ്വയംവരസദ്യ, 13 ന് രാവിലെ 6:30 ന് പൂജയെടുപ്പും വിദ്യാരംഭവും.9:30 ന് മൃത്യുഞ്ജയ ഹോമം. വൈകിട്ട് 4 ന് അഭവൃഥസ്നാന ഘോഷയാത്ര യജ്ഞ വേദിയിൽ നിന്നും ആരംഭിച്ച് ചെങ്ങറ ജംഗ്ഷനിൽ എത്തി സ്വീകരണം ഏറ്റുവാങ്ങി തിരികെ ക്ഷേത്രസന്നിധിയിൽ സമാപിക്കും.

Read More

ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 18 ന്

  konnivartha.com : കോന്നി ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 18 ന് നടക്കും. പുലർച്ചെ 5 ന് പ്രഭാതഭേരി, 5 : 15 ന് നിർമാല്യദർശനം, 5 : 30 ന് അഷ്ടാഭിഷേകം, 6 ന് ശംഖാഭിഷേകം, 6 : 15 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ, 8 മുതൽ ഭാഗവതപാരായണം, 10 ന് അഭിഷേകം, 10 : 30 ന് കലശപൂജ, കലശാഭിഷേകം, 11 : 30 ന് ഉച്ചപൂജ, 12 ന് അന്നദാനം, 4 ന് എഴുന്നള്ളത്ത് ഘോഷയാത്ര, ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് രണ്ടാം ഡിവിഷൻ അമ്മൻകോവിൽപടിയിലെത്തി തിരികെ ചെങ്ങറ ജംഗ്ഷൻ വഴി നാടുകാണിയിലെത്തി തിരികെ ക്ഷേത്രത്തിൽ എത്തും. 6 : 30 ന് ദീപാരാധന, നിറമാലയും വിളക്കും. 6 : 45 ന് പുഷപാഭിഷേകം, 7 ന്…

Read More

ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജഞം തുടങ്ങി

  konnivartha.com :  കോന്നി : ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജഞം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ചെങ്ങറ സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു. പ്രദീപ് ദീപ്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ്. എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, കോന്നി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, ടി.പി.ജോസഫ്, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം എൻ. വളർമതി, എ. ദീപകുമാർ, എസ്. സന്തോഷ്‌കുമാർ, പി.ആർ. രാജൻ, അനിൽ ചെങ്ങറ തുടങ്ങിയവർ സംസാരിച്ചു. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാട്, യജ്ഞത്തിന് ആരംഭം കുറിച്ച് കൊണ്ട് ഭദ്രദീപ പ്രതിഷ്ഠ നടത്തി. മാവേലിക്കര സുരേഷ് ഭട്ടതിരിപ്പാടാണ് യജ്ഞാചാര്യൻ.

Read More