ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ഭൂരേഖ ലഭിച്ചെങ്കിലും യഥാര്‍ഥ ഭൂമി കണ്ടുകിട്ടാന്‍ സാധിച്ചിട്ടില്ല

konnivartha.com : കോന്നി ചെങ്ങറ  ഭൂസമരവുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ഭൂരേഖ ലഭിച്ചെങ്കിലും യഥാര്‍ഥ ഭൂമി കണ്ടുകിട്ടാന്‍ സാധിച്ചിട്ടില്ല. അത്തരക്കാര്‍ക്ക് യഥാര്‍ഥ ഭൂമി എവിടെയാണെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണം എന്ന് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ചുള്ള സമിതി ചെയര്‍മാന്‍ ഒ.ആര്‍. കേളു എംഎല്‍എ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ പ്രദേശത്തെ 45 മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി  കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കി വീട് നിര്‍മിച്ചു നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന്  നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ചുള്ള സമിതി ചെയര്‍മാന്‍ ഒ.ആര്‍. കേളു എംഎല്‍എ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും ലഭിച്ചിട്ടുള്ള പരാതികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍…

Read More