konnivartha.com : കോന്നി അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡരികിലെ ചെങ്ങറ വ്യൂ പോയിന്റിലെ അരയന്നത്തിന്റെ വലിയ ശില്പ്പം കാണികളെ ആകർഷിക്കുന്നു. ചെങ്ങറ ചങ്ക് ബ്രെതെഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കളുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയയത്. ഗ്രൂപ്പിലെ ചെങ്ങറ പാറയ്ക്കൽ മധുവാണ് ശിൽപ്പ നിർമാണത്തിന് നേതൃത്വം നൽകിയത്. സിമിന്റും, മുളയും, ചാക്കും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.ചെമ്മാനി എസ്റ്റേറ്റിലെ മലനിരകളുടെയും കൈതചക്കത്തോട്ടത്തിന്റെയും കാഴ്ചകൾക്കൊപ്പം പുതിയ ശിൽപ്പവും സഞ്ചാരികളെ ആകർഷിക്കുകയാണ്. രാവിലെ മഞ്ഞിന്റെ വലിയ സാന്നിധ്യമുള്ള പ്രദേശമാണിത്. റോഡരികിലെ വ്യൂ പോയിന്റിൽ ഇവർ കുടിലുകളും, ഐ ലൗവ് ചെങ്ങറ എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്തുമസ് ന്യൂ ഇയർ സമയത്ത് കാളവണ്ടിയുടെയും ചുണ്ടൻ വള്ളത്തിന്റെയും മോഡലുകളെയും ഇവിടെ നിർമിച്ചിരുന്നു. ഊട്ടിയെയും മൂന്നാറിനേയും അനുസ്മരിപ്പിക്കുന്നതാണിവിടുത്തെ മലനിരകളുടെ കാഴ്ച്ചകൾ. കുടിലുകൾക്കുള്ളിൽ റാന്തൽ വിളക്കുകളുമുണ്ട്. കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും കിടന്ന പ്രദേശമാണ് ഇത്തരത്തിൽ യുവാക്കൾ മാറ്റിയെടുത്തത്.…
Read More