konnivartha.com: അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് വരുന്നു. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏകർ ഭൂമിയിൽ 5.18 ഏക്കർ സ്ഥലത്താണ് 6582 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാക്ടറി സംവിധാനം പാർക്കിനായി ഒരുക്കുന്നത്. പാർക്ക് യാഥാർഥ്യമാകുന്നതോടെ കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലെത്തും. ഇതുവഴി ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ നെല്ല് സംഭരിക്കാനും കഴിയും.മന്ത്രി സജി ചെറിയാൻ പാർക്കിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി. പ്രവർത്തനങ്ങൾ പൂർത്തിയാക്കി അടുത്തു തന്നെ പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മന്ത്രി സജി ചെറിയാൻ നൽകിയ നിവേദനത്തിലാണ് പാർക്ക് നിർമാണത്തിനുള്ള അനുമതി ലഭിച്ചത്. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കു ഫണ്ട് കണ്ടെത്തിയത്. കുട്ടനാട്, അപ്പർ കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ…
Read More