konnivartha.com: കരുണയും നന്മയും നിറഞ്ഞ പ്രിയപ്പെട്ടവരുടെ സഹായത്തോടെ കോന്നി അട്ടച്ചാക്കല്‍ ഗോള്‍ഡന്‍ ബോയിസ് ചാരിറ്റബിള്‍ സംഘം നടത്തിവരുന്ന ചിറക് പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നമ്മുടെ ചുറ്റുപ്പാടമുള്ള പഠിക്കാന്‍ മിടുക്കരായ സാബത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മികച്ച പഠനം ലഭ്യമാക്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയാണ് ചിറക്.അഞ്ചുവര്‍ഷത്തിനുള്ളില്‍ അമ്പത് കുട്ടികളെയാണ് ചിറകുയര്‍ത്തി അറിവിന്റെ ആകാശത്തേക്ക് നയിച്ചത്.ഈ വർഷവും പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്ക് കുട്ടികൾക്കായി മാറ്റിവെക്കാം ഒരു അധ്യായന വർഷത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചെലവഴിക്കേണ്ട പി ടി എ ഫണ്ട് കമ്പ്യൂട്ടർ ഫീസ് ട്യൂഷൻ ഫീ, പഠനയാത്രകൾ വിനോദയാത്രകൾ നോട്ട് ബുക്ക് ബാഗ് ടിഫിൻ ബോക്സ് കുട ഇവയെല്ലാം കുട്ടികൾക്ക് നൽകുകയും വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന…
Read More