ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ക്ഷീരവികസന യൂണിറ്റിന്റെ 2021-22 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരസംഗമം കോട്ട എസ്എന്‍ഡിപി മന്ദിരം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചാണകം ഗുണപരമായ രീതിയില്‍ ഉപയോഗിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കാന്‍ ഇടയാക്കും.     ചാണകം ഉണക്കി പായ്ക്കറ്റിലാക്കി കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ സാധിക്കും. വാണിജ്യ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആശുപത്രി തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.     ഫീല്‍ഡ് തലത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്. പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ക്ഷീര കര്‍ഷകരുടെ ശാക്തീകരണത്തിനായി കാലിതീറ്റയ്ക്കും…

Read More