ഗ്രോ വാസുവിനോട് ഭരിക്കുന്നവര്‍ മാപ്പ് പറയുക : നിയമ ദേവതയുടെ കണ്ണുകള്‍ തുറക്കുക

  konnivartha.com : വാര്‍ധക്യം വന്നത് ശരീരത്തിന് ആണ് ഗ്രോ വാസുവിന്‍റെ മനസ്സില്‍ അല്ല . നീതിയ്ക്ക് വേണ്ടി പോരടിക്കുന്ന ചുരുക്കം ചില ആളുകള്‍ നമ്മള്‍ക്ക് ഇടയില്‍ ഉള്ളതിനാല്‍ നമ്മുടെ മനസ്സിലെ മരവിപ്പ് പൂര്‍ണ്ണമായി ബാധിച്ചില്ല . നീതി തേടി അനേക ആയിരങ്ങള്‍ സര്‍ക്കാരിന്‍റെ മനസ്സിന്‍റെ വാതുക്കല്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്ത വാതില്‍ എന്നെങ്കിലും തുറക്കും എന്ന പ്രതീക്ഷ ഉണ്ട് . അഴിമതി തുടര്‍ക്കഥയാകുന്ന നാട്ടില്‍ ആണ് നാം ജീവിക്കുന്നത് . രാഷ്ട്രീയ ബന്ധങ്ങള്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു . പരസ്പരം രക്ഷിക്കുന്നു . ഇവിടെ നിന്നും നീതി ലഭിക്കില്ല . വാര്‍ധക്യം വന്ന ഗ്രോ വാസുവിനെ ജയിലില്‍ അടച്ച ഭരണകൂടമേ നിങ്ങളില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല . പക്ഷെ നീതി ദേവതയുടെ കണ്ണില്‍ കെട്ടിയ കറുത്ത തുണിയ്ക്ക് ഉള്ളില്‍ തുടിക്കുന്ന ഒരു ഹൃദയം ഉണ്ട് .…

Read More