ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം നടന്നു

1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം; ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം കോന്നി :അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാൻ സമർപ്പണവും നടന്നു. നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണർത്തി ഊട്ടും പൂജയും അർപ്പിച്ച് പുണ്യാത്മാക്കൾക്ക് തേക്കിലയും പുന്നയിലയും നാക്ക് നീട്ടിയിട്ട് അതിൽ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവർഗ്ഗ വിളകളും തെണ്ടും തെരളിയും വെച്ച് പരമ്പ് നിവർത്തി അതിൽ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിൻ തലമുറക്കാർ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങൾ വെച്ച് പൂർവ്വികരുടെ…

Read More

ഗോത്ര സംസ്‌കൃതിയെ നില നിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം

  പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, വാവൂട്ട് എന്നിവ 28 ന് രാവിലെ 4 മണി മുതൽ നടക്കും കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ…

Read More