konnivartha.com/തിരുവനന്തപുരം : വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നവർക്കാണ് ലണ്ടൻ ആസ്ഥാനമായുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പേരിനൊപ്പം ഗിന്നസ് എന്ന ടൈറ്റിൽ ചേർക്കുവാനുള്ള അനുമതി പത്രം നൽകുന്നുള്ളൂവെന്നും 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെലോകത്താകമാനമായി 53000 പേർക്കാണ് ഈ ഗിന്നസ് ടൈറ്റിൽ ലഭിച്ചിട്ടുള്ളൂവെന്നും ഇന്ത്യയിൽ ഇത് അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമാണുള്ളത് എന്നും അതിൽ 93 പേർ കേരളീയരാണെന്നും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ് ) വാർഷിക സംഗമം അറിയിച്ചു. എന്നാൽ ഗ്രൂപ്പ് അറ്റംറ്റുകളുടെ ഭാഗമായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ചിലരും, മറ്റിതര റെക്കോർഡുകൾ നേടുന്നപലരും ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആണെന്ന് പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും അത്തരം വ്യാജ ഗിന്നസുകാരെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി…
Read More