konnivartha.com/ പത്തനംതിട്ട : ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയി ജോലി വാങ്ങിനൽകാമെന്നും, സൺ ഫാർമയുടെ മരുന്നുകളുടെ വിതരണം തരപ്പെടുത്തികൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ഉളിയാതുറ ചെമ്പഴന്തി ശ്രീകാര്യം ചെറുകുന്നം പങ്കജമന്ദിരം വീട്ടിൽ ഹരികുമാറിന്റെ മകൻ വിഷ്ണു (29)വാണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. മെഴുവേലി ആലക്കോട് രമ്യാഭവനിൽ എം എൻ പുഷ്പാoഗദന്റെ മകൾ രമ്യ (34)യാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞവർഷം മേയ് 25 മുതൽ ജൂൺ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇലവുംതിട്ടയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള രമ്യയുടെ അക്കൗണ്ടിൽ നിന്നും, പ്രതിയുടെ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 1,68,000 രൂപ പലതവണയായി അയച്ചുകൊടുക്കുകയായിരുന്നു. ജോലി തരപ്പെടുത്തി കൊടുക്കുകയോ, വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ പ്രതി വിശ്വാസവഞ്ചന കാട്ടി എന്നതാണ് കേസ്. ഈമാസം 21 ന്…
Read More