ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി- മന്ത്രി ജെ ചിഞ്ചുറാണി

  konnivartha.com:ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. കടുത്ത വെയിലും അസുഖവും മൂലം നിരവധി പശുക്കളാണ് മരണപ്പെട്ടത്. ഒരു പശുവിന് 37,500 രൂപ വരെ സഹായം നല്‍കി. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 22 കോടി രൂപ വകയിരുത്തി. പഞ്ചായത്ത് കേന്ദ്രീകരിച്ച് ‘ക്ഷീരഗ്രാമം’ പദ്ധതി നടപ്പിലാക്കി. പഞ്ചായത്ത് എത്ര തുക മാറ്റിവയ്ക്കുന്നുവോ അത്രയും ക്ഷീരവികസന വകുപ്പും മുടക്കുന്നു. കന്നുകുട്ടി വളര്‍ത്തല്‍ പദ്ധതിക്കും സര്‍ക്കാര്‍ സഹായമുണ്ട്.പശുകള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന ‘ഇ സമൃദ്ധ’ പദ്ധതിയുടെ തുടക്കം പത്തനംതിട്ടയിലായിരുന്നു. രാജ്യത്തിന് പോലും മാതൃകയായ പദ്ധതിയില്‍ ഓരോ പശുക്കളുടെ കാതിലും 12 അക്ക നമ്പര്‍ മൈക്രോചിപ്പ് പതിപ്പിക്കുന്നു.…

Read More