ക്യാൻസർ ചികിത്സാ പരിരക്ഷയുമായി തപാൽ വകുപ്പ്

  തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി കുറഞ്ഞ പ്രീമിയം തുകയിൽ ക്യാൻസർ ചികിത്സാ പരിരക്ഷ പദ്ധതി ആരംഭിച്ചു. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് ക്യാൻസർ ചികിത്സ പരിരക്ഷ. ക്യാൻസർ ചികിത്സാ ചിലവിനൊപ്പം എല്ലാ ആശുപത്രി കിടത്തി ചികിത്സയ്ക്കും ദിനംപ്രതി 2000 രൂപ വരെ ഹോസ്പിക്യാഷ് അലവൻസ്, 1500 രൂപ വരെ ഒ പി ചികിത്സാ പരിരക്ഷ, കൂടാതെ സൗജന്യ വാർഷിക ഹെൽത്ത് ചെക്ക് അപ്പ് എന്നിവ പദ്ധതിയുടെ ഭാ​ഗമാണ്. പ്രസവ സംബന്ധം ഒഴികെയുള്ള ആശുപത്രി പ്രവേശനങ്ങൾക്ക് വർഷം പരമാവധി 20 ദിവസത്തേക്ക് പ്രതിദിന ക്യാഷ് അലവൻസ് ലഭിക്കും. ഇത് തീവ്ര പരിചരണ വിഭാ​ഗത്തിൽ ഇരട്ടിയാണ്. 1299 രൂപ വാർഷിക പ്രീമിയത്തിന് 2000 രൂപയും, 999 രൂപ പ്രീമിയത്തിന് 1000 രൂപയുമാണ് പ്രതിദിന ക്യാഷ് അലവൻസ് ലഭിക്കുന്നത്. പോളിസി അനുവദിച്ച് 180 ദിവസത്തിന്…

Read More