കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കുന്നന്താനം പഞ്ചായത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഒപ്പം ആവശ്യമായ സൗകര്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് കൂടുതലായ സാഹചര്യത്തില്‍ കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന്റെ അഭ്യര്‍ത്ഥനയില്‍ പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് ആര്‍. നിശാന്തിനി പഞ്ചായത്ത് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്തിന്റെ എല്ലാ വഴികളും അടക്കും. അടിയന്തര ഘട്ടത്തില്‍ പുറത്തേക്ക് പോകുവാന്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി ചാഞ്ഞോടി, കീഴടി, ചെങ്ങരൂര്‍ ചിറ, നെടുങ്ങാടപ്പള്ളി ജംഗ്ഷനുകള്‍ തുറന്നു കൊടുക്കും. വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചു. (ഫോണ്‍: 9496042612 , 8606724554) ആവശ്യമെങ്കില്‍ 24 മണിക്കൂറും സേവനം…
Read More