പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗികളുടെ എണ്ണം 650 നു മുകളിലാണ്. രണ്ടാം തരംഗത്തില്‍ 40 വയസിന് താഴെയുളളവരില്‍ രോഗബാധ കൂടുതലായി കണ്ടു വരുന്നുണ്ട്. നേരത്തെ രോഗം കണ്ടുപിടിക്കുന്നത് രോഗവ്യാപനം കുറയ്ക്കുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും സഹായിക്കും. യഥാസമയം പരിശോധന നടത്താത്തതുമൂലം ഗുരുതര രോഗലക്ഷണങ്ങളുളള കാറ്റഗറി സി യില്‍പെട്ട രോഗികളുടെ എണ്ണം ഓരോ ദിവസവും ഇരട്ടിക്കുകയാണ്. നാലു ദിവസം മുമ്പ് ഇപ്രകാരം കാറ്റഗറി സി യിലുളളവര്‍ 16 പേരായിരുന്നുവെങ്കില്‍ ഇന്നലെ മാത്രമത് 101 പേരാണ്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളുളളവര്‍ ടെസ്റ്റിംഗിന് വിധേയമാവുകയും സ്വയം നിരീക്ഷണത്തിലിരിക്കുകയും വേണം. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരും (പ്രൈമറി കോണ്ടാക്ടുകള്) ക്വാറന്റൈനില്‍ ഇരിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണം. രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗം…
Read Moreടാഗ്: കോവിഡ് വ്യാപനം: പത്തനംതിട്ട ജില്ലയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനം : പത്തനംതിട്ട മിലിറ്ററി കാന്റീന് പ്രവര്‍ത്തിക്കില്ല
കോന്നി വാര്‍ത്ത : കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് പത്തനംതിട്ട മിലിറ്ററി കാന്റീന് (ഫെബ്രുവരി 11 വ്യാഴം) മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്ന് മാനേജര്‍ അറിയിച്ചു.
Read Moreകോവിഡ് വ്യാപനം: പത്തനംതിട്ട ജില്ലയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ നിരോധനാജ്ഞ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ഉത്തരവു പുറപ്പെടുവിച്ചു. സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നത്് നിരോധിച്ചു.ഒൿടോബർ 3 രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനം മാസ്ക് ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, ഹാന്‍ഡ് സാനിറ്റൈസെര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കുക. വിവാഹത്തിന് 50 പേരില്‍ കൂടുതലും ശവസംസ്കാരത്തിന് പരമാവധി 20 പേരില്‍ കൂടുതലും പങ്കെടുക്കാന്‍ പാടില്ല. സര്‍ക്കാര്‍, സാമൂഹിക, സാംസ്കാരിക,…
Read More