കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, മേയ് നാല് മുതല്‍ ഒന്‍പതു വരെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും, ലംഘനങ്ങള്‍ തടയുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയതിന് തുല്യമായ കടുത്ത നിയന്ത്രണങ്ങളാവും നടപ്പാക്കുക. ലംഘകര്‍ക്കെതിരെ ദുരന്തണിവാരണ നിയമപ്രകാരം കേസെടുക്കും. ജനജീവിതം കാര്യമായി തടസപ്പെടാതെ തന്നെ യാത്രകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. പൊതുഗതാഗതം തടസപ്പെടില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. പരമാവധി ഡോര്‍ ഡെലിവറി വേണം. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടുമീറ്റര്‍ അകലം പാലിക്കണം. രണ്ടു…
Read More