കോവിഡ് വകഭേദം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ് കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റാ വകഭേദത്തിന്റെ മാറ്റം സംഭവിച്ച രൂപം ഡെല്‍റ്റാ പ്ലസ് ബാധ ജില്ലയില്‍ റിപ്പോര്‍ട്ടായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണ നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ്. ജില്ല അതീവജാഗ്രതയിലാണെന്നും ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകേന്ദ്രം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ ആവശ്യമായ പോലീസ് നടപടികള്‍ ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി അറിയിച്ചു. പോലീസ് പരിശോധന ശക്തമാക്കും. കണ്ടെയ്ന്മെന്റ് സോണുകളില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം ഇളവുകള്‍, കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ച കടപ്രയിലാണ്. കടപ്ര പഞ്ചായത്തില്‍ രോഗം പകരാതിരിക്കാനുള്ള കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകഭേദം കണ്ടെത്തിയ പതിനാലാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്തു കൂടുതല്‍ നിയന്ത്രണവുമുണ്ട്. ആളുകള്‍ പുറത്തുപോകുന്നതും പുറത്തുനിന്നും ആളുകള്‍…
Read More