കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം : ജില്ലാ കളക്ടര്‍

  പത്തനംതിട്ട ജില്ലയിലെ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹാമാരിയെ പ്രതിരോധിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ച കാലയളവില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന 23 തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ കൂടുതല്‍ സജ്ജീവമാക്കണം. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ അവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ ഇരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. മെഡിക്കല്‍ ഓഫീസറുടെ സഹകരണത്തോടു കൂടി വ്യാപാരികള്‍, തൊഴിലാളികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ബോധവത്ക്കരണ യോഗം സംഘടിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ദിവസേന ഒന്നിലധികം തവണ മൈക്ക് അനൗണ്‍സ്മെന്റ് നടത്തണം. സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍…

Read More

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ ക്ലസ്റ്റര്‍ കെയര്‍

ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് പിന്നാലെ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകുകയാണ്. കോവിഡ്ബാധ പുറത്തേക്ക് വ്യാപിച്ച് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാതെ ആ ക്ലസ്റ്ററിനുള്ളില്‍ തന്നെ പരിശോധനയും ചികിത്സയും ക്വാറന്റൈനും ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വകുപ്പുകള്‍ക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. ഈ മേഖലയിലുള്ളവര്‍ എല്ലായിപ്പോഴും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്. ഓര്‍ക്കുക സമൂഹ വ്യാപനത്തിന് തൊട്ട് മുമ്പുള്ളതാണ് ക്ലസ്റ്ററുകള്‍. 70 ആക്ടീവ് ക്ലസ്റ്ററും 17 കണ്ടൈന്‍ഡ് ക്ലസ്റ്ററും ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ 87 ക്ലസ്റ്ററുകളാണുള്ളത്. അതില്‍ രണ്ടെണ്ണം സമൂഹവ്യാപനത്തിലുമായി. അല്‍പം ബുദ്ധിമുട്ട് സഹിച്ചും…

Read More