കോവിഡ് പ്രതിരോധം: എസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന; ജില്ലയില്‍ നിരീക്ഷണത്തിന് 92 ടീമുകള്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി നേരിട്ടു പരിശോധന നടത്തി. പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജില്ലാ പോലീസ് മേധാവി മിന്നല്‍ പരിശോധന നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ജില്ലയില്‍ പാലിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിന് നാനൂറില്‍ അധികം പോലീസുകാരെ 92 ടീമുകളായി തിരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനങ്ങള്‍ കൃത്യമായി മാസ്കുകള്‍ ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഇവര്‍ ഉറപ്പു വരുത്തും. ഇതിനൊപ്പം മാസ്ക്ക് ധരിക്കുന്നതിന്റെയും, സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംസ്ഥാനതല കോവിഡ് പ്രതിരോധ കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ രണ്ടു ദിവസത്തെ…
Read More