കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ഡൗണ്‍ ഇളവുകള്‍ക്കിടെ ജാഗ്രത കുറയുന്നതു രോ ഗവ്യാപനം കൂടുന്നതിനു കാരണമാകുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. തീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ നമുക്കു ചുറ്റുമുള്ളതിനാല്‍ ചെറിയൊരു അശ്രദ്ധ പോലും രോഗവ്യാപനത്തിനു കാരണമാകും. കോളനികളിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും ഇപ്പോഴും രോഗബാധ കൂടുതലായി തുടരുന്നു. പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍, നാറാണംമൂഴി, കവിയൂര്‍, ഏഴംകുളം, കലഞ്ഞൂര്‍, ചെന്നീര്‍ക്കര, ആറന്മുള പഞ്ചായത്തുകള്‍ കാറ്റഗറി സി. വിഭാഗത്തിലും, കടപ്ര കാറ്റഗറി ഡി വിഭാഗത്തിലുമാണുളളത്. ഈ പഞ്ചായത്തുകളിലെല്ലാം കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തി രോഗബാധിതരെ കണ്ടെത്താനുളള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തിനുളള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രണ്ടാം തരംഗം അവസാനിക്കുന്നതിനു മുന്‍പ് മൂന്നാം തരംഗം ഉണ്ടായാല്‍ സ്ഥി തിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഇടയുണ്ട്. കോവിഡ് പ്രതിരോധ…
Read More