കോവിഡ് : പോലീസുദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പോരാട്ടത്തില്‍ പങ്കെടുത്തു നിശബ്ദമായും എന്നാല്‍ കാര്യക്ഷമമായും കര്‍ത്തവ്യനിര്‍വഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് ഉണര്‍ന്നുപ്രവര്‍ത്തിച്ച ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മറ്റുമായി ചേര്‍ന്ന് സ്തുത്യര്‍ഹമായ നിലയ്ക്കാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കപ്പെടാന്‍ അക്ഷീണം യത്‌നിച്ചുകൊണ്ടിരിക്കുന്നതും. പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിതരായിട്ടും രോഗബാധയുടെ ഭീഷണി നേരിട്ടുകൊണ്ടാണ് ഡ്യൂട്ടി നിര്‍വഹിച്ചുവരുന്നത്. ഈ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ഗുഡ് സര്‍വീസ് എന്‍ട്രി ഉത്തരവാകുന്നതെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. കോവിഡ് പ്രതിജ്ഞയുമായി പോലീസ് കോവിഡ് മഹാമാരിക്കെതിരായ ബോധവല്‍ക്കരണം ഉദ്ദേശിച്ച് പ്രതിജ്ഞയുമായി പോലീസ്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും കുറഞ്ഞത് നാലു പ്രധാന ജംഗ്ഷനുകളില്‍ പോലീസിന്റെ നേതൃത്വത്തില്‍…

Read More