കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തെ മറയാക്കി എയര്‍പോര്‍ട്ടിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു എസ് എ ആന്റ് കാനഡാ കമ്മിറ്റികള്‍ വിലയിരുത്തി. ആ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ് നല്‍കിയതെന്നും കെ എം സി സി സംശയിക്കുന്നു.ഈ നീക്കത്തിന് പിന്നില്‍ എയര്‍പോര്‍ട്ട് അതോറിറ്റി യിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്ന് സംശയിക്കാവുന്ന തരത്തിലാണ് പരാതിയില്‍ കാണുന്ന സാങ്കേതികവശങ്ങളും വിവരവുമെന്നും പരാതി വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. അതിനാല്‍ തന്നെ ദാരുണമായ അപകടത്തെ ഉയര്‍ത്തി കാട്ടി വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം മലബാര്‍ ജനത ഒറ്റക്കെട്ടായി നേരിടുമെന്നും കെ .എം . സി. സി യു.എസ്.എ കമ്മിറ്റി നിയമപരമായി അതിനെ പിന്തുണക്കുമെന്നും സംഘടന ഭാരവാഹികള്‍…
Read More