കോഴഞ്ചേരി – പുതമണ്‍ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് തിങ്കളാഴ്ച മുതല്‍

  konnivartha.com: കോഴഞ്ചേരി – മേലുകര – റാന്നി റോഡില്‍ കോഴഞ്ചേരി മുതല്‍ പുതമണ്‍ വരെ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പുതമണ്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചതോടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി അഡ്വ. പ്രമോദ്നാരായണ്‍ എംഎല്‍എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ ഒന്‍പതു മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. കോഴഞ്ചേരിയില്‍ നിന്നും പുതമണ്ണിലേക്ക് 15 മിനിറ്റ് ഇടവിട്ടുള്ള ഷട്ടില്‍ സര്‍വീസുകള്‍ ആയിരിക്കും ആരംഭിക്കുക. മറുകരയായ റാന്നി-പുതമണ്‍ റൂട്ടിലും ഇതേ ദിവസം മുതല്‍ സര്‍വീസ് ആരംഭിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മേലുകര റാന്നി റോഡിലെ പുതുമണ്‍ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 25 മുതല്‍ ഇതിലെയുള്ള വാഹനഗതാഗതം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.…

Read More