കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം: സ്ഥലപരിശോധന നടത്തി

    konnivartha.com : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും ചേര്‍ന്ന് സ്ഥലപരിശോധന നടത്തി. നിലവില്‍ കണ്ടെത്തിയിരിക്കുന്ന കെട്ടിടം വിപുലീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 75 ലക്ഷം രൂപയുടെ ഒരു പ്ലാന്റും സ്‌പോണ്‍സറായി ലഭിക്കുന്ന പ്ലാന്റും ഈ കെട്ടിടത്തിലാകും നിര്‍മ്മിക്കുക. മിനിറ്റില്‍ 1300 ലിറ്റര്‍ ഓക്‌സിജനാണ് ഈ പ്ലാന്റിലൂടെ ജില്ലയ്ക്കു ലഭ്യമാകുക. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനം ധ്രുതഗതിയിലാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍സ് എഞ്ചിനീയര്‍, ആരോഗ്യ വകുപ്പ് പ്രതിനിധി, ബന്ധപ്പെട്ട മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം…

Read More

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗം, ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

  കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗത്തിന്റെയും ഓപ്പറേഷന്‍ തീയറ്റര്‍ സമുച്ചയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ദേശീയ ആരോഗ്യ മിഷന്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച രണ്ടു സുപ്രധാന പദ്ധതികളാണ് ജില്ലാ ആശുപത്രിയില്‍ തുടക്കം കുറിക്കുന്നത്. നേത്ര രോഗ ചികിത്സയ്ക്ക് മാത്രമായി എല്ലാ ആധുനിക ചികിത്സ സൗകര്യങ്ങളോടുംകൂടിയ ഒരു സമ്പൂര്‍ണ നേത്രരോഗ വിഭാഗം അടങ്ങിയ പുതിയ കെട്ടിട സമൂച്ചയത്തിന്റെ നിര്‍മ്മാണവും രണ്ടാമതായി ലക്ഷ്യ എന്ന പേരില്‍ നിലവിലെ ഓപ്പറേഷന്‍ തീയറ്ററും ലേബര്‍ റൂമും കൂടുതല്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി വിപുലീകരിക്കുന്നതാണ് പദ്ധതി. ലക്ഷ്യ പദ്ധതിക്കായി 1.75 കോടി രൂപയും നേത്ര വിഭാഗത്തിനായി 1.15 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…

Read More

കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് 14 ലക്ഷം രൂപയുടെ അത്യാധുനിക വെന്റിലേറ്റര്‍

  കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് വീണാ ജോര്‍ജ് എംഎല്‍എ വെന്റിലേറ്റര്‍ കൈമാറി. കെഎസ്എഫ്ഇ നല്‍കിയ വെന്റിലേറ്റാണ് എംഎല്‍എ ആശുപത്രിക്ക് കൈമാറിയത്. നിലവില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കാറ്റഗറി സിയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്ററിന്റെ ആശ്രയം ആവശ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എംഎല്‍എ വെന്റിലേറ്ററിന്റെ ആവശ്യകതയെ പറ്റി കെഎസ്എഫ്ഇ ചെയര്‍മാനെ അറിയിക്കുകയും ഇതേ തുടര്‍ന്ന് കെഎസ്എഫ്ഇയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സ്ബിലിറ്റി ഫണ്ടില്‍ നിന്ന് വെന്റിലേറ്റര്‍ അനുവദിക്കുകയുമായിരുന്നു. 14 ലക്ഷം രൂപയുടെ അത്യാധുനിക വെന്റിലേറ്ററാണ് ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, സൂപ്രണ്ട് ഡോ. പ്രതിഭ, നോഡല്‍ ഓഫീസര്‍ ഡോ. ജയ്‌സണ്‍ തോമസ്, കെ എസ്എഫ്ഇ റീജിയണല്‍ മാനേജര്‍ വി. സാംപുജി,…

Read More