konnivartha.com: കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 ചൈനാമുക്ക് ഗുരുമന്ദിരം പടി – മഠത്തിൽകാവ് ക്ഷേത്രം റോഡിൽ സ്ഥിതി ചെയ്യുന്ന വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് – ഗ്രാമ പഞ്ചായത്തുമായി നടപ്പിലാക്കുന്ന സംയുക്ത പദ്ധതി പ്രകാരം 525000 രൂപ വകയിരുത്തി സ്ഥാപിച്ച ആധുനിക നിലവാരത്തിലുള്ള പാർക്ക് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന പ്രവീൺ പ്ലാവിളയിലിൻ്റെ ആവശ്യപ്രകാരം എൻ എസ് എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ ഇടപെട്ട് റോഡിന് വീതി കൂട്ടി നൽകുവാൻ സ്ഥലം വിട്ടു നൽകിയതോടുകൂടിയാണ് ഇത്തരത്തിൽ സായാഹ്ന വിശ്രമ കേന്ദ്രം എന്ന ആശയം ഉണ്ടായത്. മാലിന്യം കുന്നുകൂടി കിടന്നിരുന്ന സ്ഥലം കൂടിയായിരുന്നു ഈ പ്രദേശം. തുടർന്ന് ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എംഎൽഎ എന്നിവരുടെ ഏകദേശം 38.50…
Read More