കോന്നി വകയാര്‍ കെ എസ് ഇ ബിയ്ക്ക് എതിരെ പൊതുജനങ്ങളുടെ പരാതി പ്രവാഹം

  konnivartha.com :യാതൊരു മുന്നറിയിപ്പും കൂടാതെ 8 മണിക്കൂര്‍ നേരം വൈദ്യുതി മേഖലയില്‍ വിതരണം ചെയ്യാതെ “സഹകരിച്ച ” ഏക കെ എസ് ഇ ബി ഓഫീസിന് നാട്ടുകാരുടെ ശകാരം . പൊതു മേഖലാ രംഗത്ത് സജീവമായി നിലനില്‍ക്കുന്ന കെ എസ് ഇ ബി തങ്ങളുടെ വിതരണ മേഖലയായ കോന്നി വകയാറിനോട് കാണിക്കുന്ന ജന വഞ്ചനയില്‍ ജനം ശക്തമായി പ്രതിക്ഷേധിച്ചു .മെഴുകുതിരി വാങ്ങി കെ എസ് ഇ ബി വകയാര്‍ ഓഫീസിലേക്ക് ജനം എത്തിക്കും എന്ന് മുന്നറിയിപ്പ് . കഴിഞ്ഞ ദിവസം പോയ വെളിച്ചം ഇന്ന് ഇടയ്ക്ക് വന്നു എങ്കിലും വീണ്ടും വീണ്ടും പോയിയും വന്നും ഇരുന്നു . പൊതു പ്രവര്‍ത്തകന്‍ വകയാര്‍ നിവാസി ഷിജോ വകയാര്‍ ജനങ്ങളെയും കൂട്ടി നേരിട്ട് വകയാര്‍ ഓഫീസില്‍ എത്തി ജനകീയ പ്രതിക്ഷേധം അറിയിക്കേണ്ട അവസ്ഥ ഉണ്ടായി . ഇത്തരം നടപടി…

Read More

കോന്നി വകയാര്‍ കെ എസ് ഇ ബിയ്ക്ക് ഭ്രാന്തു പിടിച്ചോ ..? : ചികിത്സ നല്‍കുവാന്‍ നാട്ടുകാര്‍ സമരം തുടങ്ങണം

  konnivartha.com : കോന്നി വകയാര്‍ കെ എസ് ഇ ബി ഇന്ന് വൈകിട്ട് മുതല്‍ രാത്രി ഏഴു ഇരുപത്തി എട്ട് വരെ പ്രദേശങ്ങളില്‍ വൈദ്യുതി പല പ്രാവിശ്യമായി മുടക്കം വരുത്തിയത് 11 തവണ . മഴയും ഇടിയും വരുമ്പോള്‍ വൈദ്യുതി നിലയ്ക്കുന്നത്‌ വീടുകള്‍ക്ക് ഗുണകരം ആണ് എങ്കിലും പ്രകൃതിയുടെ മഴ ഇടി പ്രതിഭാസം ഇല്ലാതെ ഇരുന്നിട്ടും 11 തവണ അടിക്കടി വൈദ്യുതി കളഞ്ഞത് ഉപഭോക്താക്കളെ അറിയിക്കാതെ ആണ് . വൈദ്യുതി ബന്ധം പോകുമ്പോള്‍ ഉപഭോക്താക്കളെ അറിയിക്കേണ്ട കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ ഇതൊന്നും ചെയ്തില്ല . ഉപയോഗിച്ച വൈദ്യുതിയ്ക്ക് കൃത്യമായ പണം വാങ്ങുമ്പോള്‍ ഉപഭോക്താവിനോടും മാന്യമായ രീതിയില്‍ വൈദ്യുതി നല്‍കി കെ എസ് ഇ ബി മാതൃക കാട്ടുക .  

Read More