കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു

  konnivartha.com :  നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരുക്കേറ്റു. അപകട വിവരം പുറംലോകം വൈകിയാണ് അറിഞ്ഞത്. ഗവ: മെഡിക്കല്‍ കോളേജിലെ രണ്ട് വനിതാ ജൂനിയര്‍ ഡോക്ടര്‍മാരാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെഡിക്കല്‍ കോളജില്‍ നിന്നും കോന്നിയിലേക്ക് വരുമ്പോള്‍ ഇരുപതേക്കറിലേക്ക് തിരിയുന്ന റോഡിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡോ. അഷിത, ഡോ. വേണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അഷിതയായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട് ആറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ സ്‌കുട്ടറില്‍ നിന്ന് ഇരുവരും തെറിച്ച് തോടിന്റെ കരയിലെ പൊന്തക്കാട്ടില്‍ ഒരു മണിക്കൂറോളം കിടന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചത് അനുസരിച്ച് അവര്‍ എത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍  തലയ്ക്ക് പരുക്കേറ്റില്ല. ഒരാള്‍ക്ക്‌ താടിയ്ക്കും മറ്റൊരാള്‍ക്ക് ഇടുപ്പ്…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ഒപ്റ്റേമെട്രിസ്റ്റിന്‍റെ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒപ്റ്റേമെട്രിസ്റ്റിന്റെ തസ്തികയില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 19 ന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അവരുടെ തൊഴില്‍ പരിചയത്തിന്റെ രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയും ഉണ്ടാവും.

Read More

കോന്നി മെഡിക്കല്‍ കോളജില്‍ തിയേറ്റര്‍ അസിസ്റ്റന്റ് : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 16 ന്

  konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ അനാട്ടമി വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ തിയേറ്റര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് 16 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളേജില്‍ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ പരിചയത്തിന്റെ രേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രമായിരിക്കും. ( അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന).

Read More

കോന്നി മെഡിക്കല്‍ കോളജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 23 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താല്പര്യമുള്ള പി.ജി ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രമായിരിക്കും. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.

Read More

കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നത് 352 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

  konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കോന്നിയുടെ വികസനസ്വപ്നങ്ങള്‍ ഓരോന്നായി പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്.   കോന്നി മണ്ഡലത്തിലെ റോഡുകള്‍ ബിഎം, ബിസി ടാറിംഗ് ചെയ്ത് ഉന്നത നിലവാരത്തിലാക്കി. താലൂക്ക് ആശുപത്രിയില്‍ 12 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രമാടം കുടുംബാരോഗ്യകേന്ദ്രം ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ആ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേര്‍ന്നു. ഇനിയും പ്രമാടം കുടുംബാരോഗ്യകേന്ദ്രം കേന്ദ്രീകരിച്ച് ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാനുണ്ട്. പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി നബാര്‍ഡിലേക്ക് എട്ട് കോടി രൂപയുടെ പ്രപ്പോസല്‍ നല്‍കി കഴിഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തിയ പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലയുടെ ധന്യനിമിഷങ്ങളില്‍ ഒന്നാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്…

Read More

കോന്നി മെഡിക്കല്‍ കോളജിലേക്ക് ഡ്രൈവറോടുകൂടിയ വാഹനം വാടക അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്

ക്വട്ടേഷന്‍ konnivartha.com : കോന്നി മെഡിക്കല്‍ കോളജിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലേറോ വാഹനം മാസ വാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0468 2344 802

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു

konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.   30 ഓക്‌സിജന്‍ സംവിധാനമുള്ള ബെഡുകള്‍ കൂടാതെ, കോവിഡ് കേസുകള്‍ ഉളള സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന  അയ്യപ്പ ഭക്തര്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയോ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി ചികിത്സ ആവശ്യമായി വന്നാല്‍ ഇവര്‍ക്കായി 30 ബെഡുകളും ഉള്ള പ്രത്യേകത വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ  ശബരിമല വാര്‍ഡിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തി. മോണിറ്ററിംഗ് ഐസിയു, ഇസിജി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ജീവന്‍ രക്ഷാ  മരുന്നുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലാബ് ടെസ്റ്റുകള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ വിഭാഗം, അറ്റന്‍ഡര്‍മാര്‍…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ പിജി കോഴ്‌സ് ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പി ജി കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം വിദ്യാര്‍ഥികളുടെയും നാടിന്റെയും സ്വപ്ന സാഫല്യമാണ്. ഈ വര്‍ഷം എംബിബിഎസ് ക്ലാസ് ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിനെ പോസ്റ്റ് ഗ്രാജുവേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനഫലമായാണ് നാടിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ എന്നതിനപ്പുറം സാമൂഹ്യ സേവനമാണ് ആരോഗ്യരംഗമെന്നും മന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.   വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രവേശനോത്സവത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി…

Read More

കോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റെസിഡന്റ്മാര്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ

konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റ്മാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 18ന് രാവിലെ 10.30ന് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കും.   എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം.   അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ണനയുണ്ടാകുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Read More

കോന്നി മെഡിക്കല്‍ കോളജില്‍ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com:കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്ട്മെന്റിനു ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എംബിബിഎസ് സീറ്റുകളാണ് നേടാനായത്. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിച്ച നഴ്സിംഗ് കോളജുകളില്‍ 120 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. 26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തതും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ്. കൂട്ടായ പ്രവര്‍ത്തന ഫലമായാണ് ഇത് സാധ്യമാക്കിയത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മെഡിക്കല്‍ കോളജിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി നിരന്തരമായി…

Read More