കോന്നി മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം

  konnivartha.com: :6 മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. തുളസിധരൻ പിള്ള അധ്യക്ഷനായിരുന്നു.നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്മാർ,ജന പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഒക്ടോബർ 15 ന് തിരുവല്ലയിൽ നടക്കുന്ന ജില്ലാ തല പട്ടയം മേളയിൽ കോന്നി താലൂക്കിലെ 30 പേർക്ക് പട്ടയം നൽകും. നിയോജക മണ്ഡലത്തിലെ ഇനിയും പട്ടയം ലഭിക്കുന്നതിനുള്ള മുഴുവൻ അപേക്ഷകരുടെയും വിവരശേഖരണം വില്ലേജ് അടിസ്ഥാനത്തിൽ നടത്തും. ഇതിനായി വില്ലേജ് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും.പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകുന്നതിനുള്ള ഫോറം പഞ്ചായത്ത്‌…

Read More