കോന്നി മണ്ഡലം ഇക്കോ ടൂറിസം വികസനം : മന്ത്രിതല യോഗം ചേർന്നു

  konnivartha.com/ തിരുവനന്തപുരം : കോന്നി നിയോജകമണ്ഡലത്തിലെ ഇക്കോ ടൂറിസം വികസനം സംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനം സംബന്ധിച്ച് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.ഗവി-അടവി- -ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിഷു ദിവസം മുതൽ ആനക്കൂട്ടിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തികൾ നടപ്പിലാക്കും. ആനക്കൂട്ടിൽ സന്ധ്യാസമയങ്ങളിൽ കൂടുതൽ സമയം സഞ്ചാരികൾക്ക് ചിലവഴിക്കാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും തീരുമാനമായി.ആനക്കൂട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് നിലവിലുള്ള വൈകുന്നേരം അഞ്ചുമണി വരെ പ്രവേശനം എന്നത് കൂടുതൽ സമയം ദീർഘിപ്പിക്കുന്നതിന് ആവശ്യമായ തീരുമാനം അടുത്ത യോഗത്തിൽ സ്വീകരിക്കുന്നതിനും നടപടിയായി. അടവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ആയി ആകർഷകമായ ഗാർഡൻ, റസ്റ്റോറന്റ്, വ്യൂ…

Read More