konnivartha.com/കോന്നി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ഈ മാസം 28 വരെ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടത്തുന്ന വ്യാപാര-വിജ്ഞാന-പുഷ്പോത്സവ- കലാമേളയായ കോന്നി ഫെസ്റ്റിന് അടൂർ പ്രകശ് എം.പി തിരി തെളിച്ചു. ഗ്രാമീണ മേഖലയിലെ കലാ-കായിക പ്രതിഭകളെ വളർത്തിയെടുക്കാനും അവരെ ഭാവിയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതിനായി പ്രോത്സാഹനം നൽകാനുമായി എട്ട് വർഷമായി നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് നാടിൻ്റെ സ്നേഹകൂട്ടായ്മയാണെന്ന് അടൂർ പ്രകാശ് എം പി കോന്നി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കലാസന്ധ്യ സിനിമ – സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ദേശീയ സ്കൂൾ കായിക മേളയിൽ 4 x 100 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ ജേതാവ് അമാനിക, ഇൻ്റർ സോൺ വോളിബോൾ ടൂർണ്ണമെൻ്റ് വിജയികളായ ഖേലോ ഇന്ത്യ വോളിബോൾ അക്കാദമി ടീം അംഗങ്ങളായ…
Read More