കോന്നി പെരുന്തേന്‍ മൂഴിയില്‍ നിന്നും തേനീച്ചകള്‍ പാലായനം ചെയ്തു

  konnivartha.com :കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴിയിലെ വന്‍ മരങ്ങളില്‍ കണ്ടു വന്നിരുന്ന പെരും തേനീച്ച കൂടുകള്‍ ഇപ്പോള്‍ കാണുവാന്‍ കഴിയുന്നില്ല . പെരുന്തേന്‍ മൂഴിയില്‍ നിന്നും തേനീച്ചകള്‍ പാലായനം ചെയ്തിട്ട് 5 വര്‍ഷം കഴിഞ്ഞു എങ്കിലും കാരണം അന്വേഷിക്കാന്‍ വനം വകുപ്പ് ശ്രമം തുടങ്ങിയില്ല . ഞാവനാല്‍ ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാല്‍ മിക്ക വലിയ മരത്തിലും തേനീച്ചക്കൂടുകള്‍ ഉണ്ടായിരുന്നു . എല്ലാ വര്‍ഷവും സെപ്തംബര്‍ ഒക്ടോബര്‍ മാസത്തില്‍ ആദിവാസികള്‍ മരത്തില്‍ മുളം ഏണി ഒരുക്കി തേന്‍ എടുത്തിരുന്നു . കഴിഞ്ഞ അഞ്ചു വര്‍ഷമായി കല്ലേലി മേഖലയില്‍ മരത്തില്‍ തേനീച്ച കൂട് ഒരുക്കുന്നില്ല . വനം വകുപ്പിന്‍റെ നിരീക്ഷകര്‍ ഇപ്പോള്‍ ഇവിടെ ഇല്ല . മൊബൈല്‍ ടവര്‍ മേഖലയില്‍ വ്യാപകമായതോടെ അതില്‍ നിന്നും ഉള്ള പ്രസരണം ആണ് തേനീച്ചകള്‍ കൂട്ടത്തോടെ ഇവിടെ നിന്നും മാറിയത്…

Read More