വേനൽ കടുത്തിട്ടും കോന്നി പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തുടങ്ങിയില്ല. കുടിവെള്ളം വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു എങ്കിലും നിസാര കാരണങ്ങൾ നിരത്തി ടെണ്ടർ റദാക്കി എന്ന് അറിയുന്നു. രണ്ട് പേരാണ് കുടിവെള്ളം വിതരണം ചെയ്യാൻ ടെണ്ടർ നൽകിയത്. ടെണ്ടറിനു ഒപ്പം ഫുഡ് സേഫ്റ്റി വകുപ്പിന്റെ അനുമതി പത്രം ഇല്ല എന്നുള്ള കാരണം ആണ് പറയുന്നത്. എന്നാൽ ടെണ്ടർ ഉറപ്പിച്ച ശേഷം ഈ സർട്ടിഫിക്കറ്റ് നൽകിയാൽ മതിയാകും. ടെണ്ടർ ഉറപ്പിക്കുന്നതിനു മുന്നേ ഈ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ലെന്നു ആണ് ഈ രംഗത്തെ ആളുകൾ പറയുന്നത്. ഇനി 15 ദിവസം കഴിഞ്ഞേ പുതിയ ടെണ്ടർ സ്വീകരിക്കൂ. അത് വരെ ജനങ്ങൾ കുടിവെള്ളം ഇല്ലാതെ വലയണം
Read More