കോന്നി നിയോജക മണ്ഡലത്തെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റും : ജനീഷ് കുമാര്‍ എം എല്‍ എ

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റാനും, ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത ടൂറിസം രംഗത്തെവിദഗ്ദ്ധരുടെ യോഗത്തിൽ തീരുമാനമായി. വിശ്വസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും, ടൂറിസം വികസന സാധ്യതാ പ്രദേശങ്ങളും സന്ദർശിച്ച ശേഷം ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കി, പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായാണ് കോന്നിയെ മാറ്റിത്തീർക്കുന്നത്. കോന്നിയുടെ പതിനൊന്ന് പഞ്ചായത്തും നിരവധി ടൂറിസം സാധ്യതാ പ്രദേശങ്ങളാൽ സമ്പന്നമാണ്. ഇവയുടെ വികസനം ഉന്നത നിലവാരത്തിൽ നടത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. വിദേശ ടൂറിസ്റ്റുകളെ വിപുലമായി ആകർഷിക്കത്തക്ക നിലയിൽ കോന്നി ടൂറിസം വില്ലേജിനെ മാറ്റിത്തീർക്കാൻ കഴിയുമെന്ന് വിദഗ്ദ്ധസംഘം അഭിപ്രായപ്പെട്ടു. കോന്നി ഇക്കോ ടൂറിസം, അടവി ,ഗവി എന്നിവയാണ്…

Read More