കോന്നി നിയോജക മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതി നവംബർ മാസത്തിൽ ടെൻഡർ ചെയ്യും

  konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾ 11 പഞ്ചായത്തിലും നവംബർ മാസത്തോടെ ടെൻഡർ ചെയ്യുമെന്ന് അഡ്വക്കറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ വച്ച് ചേർന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. കോന്നി നിയോജകമണ്ഡലത്തിൽ 59953 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 625.11 കോടി രൂപയാണ് ചിലവഴിക്കുന്നത്. യുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻ സ്ഥാപിക്കുന്നതിനും ടാങ്ക് സ്ഥാപിക്കുന്നതിനും റവന്യൂ പുറമ്പോക്ക് ഏറ്റെടുത്ത് ഉപയോഗിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിമാർ ജില്ലാ കളക്ടർക്ക് കത്ത് നൽകണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. റവന്യൂഭൂമി ലഭ്യമാകാത്ത ഇടങ്ങളിൽ പഞ്ചായത്തുകൾ പദ്ധതി വെച്ച് ഭൂമി വാങ്ങുവാനും എംഎൽഎ നിർദ്ദേശിച്ചു. പദ്ധതി ടെണ്ടർ ചെയ്യാൻ അഡ്വാൻസ് പൊസിഷൻ നൽകാനും തീരുമാനിച്ചു. പദ്ധതിയുടെ സർവ്വേ നടപടികൾ നടക്കുമ്പോൾ…

Read More

കോന്നി നിയോജക മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയ്ക്ക് 635 കോടിയുടെ അനുമതി

  65442 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ കഴിയുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ KONNIVARTHA.COM : :കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 635 കോടി രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.65442 കുടുംബങ്ങൾക്ക് ശുദ്ധ ജലമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണ്. 2020ലെ ബഡ്ജറ്റിലാണ് കോന്നി നിയോജക മണ്ഡലത്തിൽ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കിയത്. വിശദമായ പദ്ധതി റിപ്പോർട്ടിനെ തുടർന്ന് 635 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.ഇതോടെ കോന്നി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശുദ്ധ ജല വിതരണ പദ്ധതികളാകും. കലഞ്ഞൂർ പഞ്ചായത്തിൽ 11700 വീടുകളിലേക്കായി 116.48കോടി രൂപയുടെ അനുമതിയും ഏനാദിമംഗലം പഞ്ചായത്തിൽ പദ്ധതിക്കായി 8031 വീടുകളിൽ കണക്ഷൻ നൽകുന്നതിന് 105.69 കോടിയും .…

Read More