കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവംനടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : താലൂക്ക് ലൈബ്രറി കൗൺസിൽ കോന്നി-അരുവാപ്പുലം പഞ്ചായത്ത്തല സർഗ്ഗോത്സവം കോന്നി സർക്കാർ എൽ. പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഗായകൻ സോമദാസിനെ അനുസ്മരിച്ചു. ഏഴ് ഇനങ്ങളിലാണ് മത്സരം നടന്നത്. സംഘാടക സമിതി ചെയർമാൻ സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ കോന്നി താലൂക്ക് സെക്രട്ടറി അഡ്വ.പേരൂർ സുനിൽ, ട.കൃഷ്ണകുമാർ, അരുവാപ്പുലം ഗ്രാമ പഞ്ചായത്തംഗംഎ .ശ്രീകുമാർ, സഞ്ജു ജോർജ്ജ്,എം കെ . ഷിറാസ് എന്നിവർ സംസാരിച്ചു.

Read More