പ്രവര്‍ത്തനം ആരംഭിച്ചത് ഉത്തരവിറങ്ങി എട്ടാം ദിവസം കോന്നി വാര്‍ത്ത : സര്‍ക്കാര്‍ ഉത്തരവിറങ്ങി എട്ടാം ദിവസം കോന്നിയില്‍ പുതിയ പോലീസ് സബ് ഡിവിഷന് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പുതിയ ഓഫീസ് നാടിന് സമര്‍പ്പിച്ചത്. പോലീസ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പോലീസിനെ പ്രാപ്തരാക്കുകയാണു വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട പൊലീസ് സേവനം ലഭ്യമാക്കാന്‍ പുതിയ ഓഫീസ് സഹായകമാകുമെന്ന് എംഎല്‍എ പറഞ്ഞു. ഓഫീസ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി ഒരാഴ്ച്ച കൊണ്ടാണ് പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. പഴയ സര്‍ക്കിള്‍ ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം…
Read More