കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷികം

  konnivartha.com:  ആകാശവാണി തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികവും   കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്‍റെ വാര്‍ഷികവും  പ്രതിമാസ പ്രഭാഷണ പരമ്പരയും നാടന്‍ പാട്ടും മെയ് 30 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു . ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്യും . കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസി: സലില്‍ വയലാത്തല അധ്യക്ഷത വഹിക്കും . രാജേന്ദ്രനാഥ്‌ കമലകം സ്വാഗതം പറയും .സെക്രട്ടറി എന്‍ എസ് മുരളീമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും . ട്രഷറര്‍ ജി രാമകൃഷ്ണപിള്ള , എം കെ ഷിറാസ് , എസ് കൃഷ്ണ കുമാര്‍ എന്നിവര്‍ സംസാരിക്കും . തുടര്‍ന്ന് ആകാശവാണിയുടെ വിവിധ പരിപാടികള്‍ നടക്കും ആകാശവാണി  തിരുവനന്തപുരം  പ്രക്ഷേപണത്തിന്‍റെ 75 – വാര്‍ഷിക…

Read More

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു

  konnivartha.com: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലെ എസ്.എസ്.എൽ.സി മുതൽ പി.ജി. വരെ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുകയും മഹാത്മ ഗാന്ധിയുടെ ജീവിതകഥ എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന സമ്മേളനം കോന്നി പോലീസ് ഇൻസ്പെക്ടർ സി- ദേവരാജൻ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളി മോഹൻ, ജി.രാമകൃഷ്ണപിള്ള, എസ്.കൃഷ്ണകുമാർ, സരളപുരുഷോത്തമൻ, എം.ജനാർദ്ദനൻ, ബേബി മുഞ്ഞിനാട്ട്, ശിവഗൗരി, ലക്ഷ്മി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Read More

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അനുമോദന സമ്മേളനം ഞായറാഴ്ച

  konnivartha.com: കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ അംഗത്വമുള്ള കുടുംബങ്ങളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ വിജയിച്ച എല്ലാ കുട്ടികളേയും അനുമോദിക്കുന്നതിന് 2023 ജൂലൈ മാസം രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ അനുമോദന സമ്മേളനം നടത്തും . കോന്നി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ദേവരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും

Read More

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ: പുതുവത്സരഘോഷ പരിപാടികൾ നടന്നു

  konnivartha.com : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പുതുവത്സരഘോഷ പരിപാടികൾ കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ശ്യാംഅരവിന്ദം ഉദ്ഘാടനം ചെയ്തു.   2023 വർഷം സംഘടന ഏറ്റെടുത്ത് നടത്തേണ്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു. പ്രസിഡന്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളീമോഹൻ, ജി.രാമകൃഷ്ണപിള്ള , എസ്.കൃഷ്ണകുമാർ, രാജേന്ദ്രനാഥ്കമലകം, ബേബി മുഞ്ഞിനാട്ട്, സോമശേഖരൻ നായർ, ഗ്ലാഡിസ് ജോൺ, സുമദേവി, ലതലാൽ,ജി.രാജൻ എന്നിവർ സംസാരിച്ചു

Read More

കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷിക പൊതു യോഗം മാര്‍ച്ച് 27 ഞായറാഴ്ച

  konnivartha.com : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷിക പൊതു യോഗം മാര്‍ച്ച് 27 ഞായറാഴ്ച പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക റിപ്പോര്‍ട്ട്‌ കണക്ക്  അവതരണം എന്നിവ നടക്കും.

Read More