കോന്നി : ഗാന്ധി ജയന്തി ദിനത്തിൽ കനിവ് പദ്ധതി നടപ്പിലാക്കി

  konnivartha.com:ഗാന്ധി ജയന്തി ദിനാഘോഷത്തിന്‍റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കനിവ് പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രി ശുചീകരണവും കിടപ്പ് രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പൊതിച്ചോർ വിതരണവും ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു കെപിസിസി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ശ്യാം എസ് കോന്നി, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ഷിജു അറപ്പുരയിൽ, സൗദ റഹിം, പ്രിയ എസ് തമ്പി, സി കെ ലാലു, ലിസി സാം, നിഷ അനീഷ്, റോബിൻ കാരാവള്ളിൽ, ചിത്ര രാമചന്ദ്രൻ, സുബാഷ് പൊന്തനാംകുഴി, ആശുപത്രി ജീവനക്കാരായ ധന്യ, പ്രിയ എന്നിവർ പ്രസംഗിച്ചു.

Read More