കോന്നി ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ജില്ലയെ അറിയാൻ പഠനയാത്ര “ഉദ്ഘാടനം

കോന്നി ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ജില്ലയെ അറിയാൻ പഠനയാത്ര “ഉദ്ഘാടനം ചെയ്തു പത്തനംതിട്ട ജില്ലയിൽ തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിൽ നടന്നു. എക്കോ ഫിലോസഫറും ലോകത്തിലെറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ്‌ അഡ്വ: സുനിൽ പേരൂർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്റ്റ്രസ്‌. പി സുജറ്റീച്ചറുടെ നേതൃത്വത്തിൽ പത്തോളം അദ്ധ്യാപകരും ഇരുനൂറോളം കുട്ടികളുമാണ്   അതിരാവിലെതന്നെ   തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ്ഹരിതാശ്രമത്തിൽജിതേഷ്ജിയുടെ പ്രകൃതി പാഠങ്ങളും ഭൗമശിൽപകലയും അടുത്തറിയാൻ എത്തിയത് . കോന്നിയിൽ നിന്ന് രണ്ട് ടൂറിസ്റ്റ് ബസുകളിൽ ആയിട്ടാണ് അവർ ഹരിതാശ്രമത്തിലെ മണ്ണുമര്യാദയുടെയും സഹജീവി സ്നേഹത്തിന്റെയും ജലസാക്ഷരതയുടെയും ഉൾക്കാമ്പ്‌ അടുത്തറിയാൻ എത്തിയത്‌. മണ്ണും മനുഷ്യനും പ്രകൃതിയും വിവിധ ചരാചരങ്ങളും ഇഴുകി ചേർന്ന് ജീവിക്കുന്ന എക്കസോഫി തത്വചിന്തകടെ ലളിതമായ പാഠങ്ങൾ ഉൾക്കൊണ്ടാണു ഓരോ അതിഥിയും ഹരിതാശ്രമത്തിൽ നിന്ന് മടങ്ങുന്നത്‌…

Read More