കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ  പുരോഗമിക്കുന്നു

  konnivartha.com :  കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ  ദ്രുതഗതിയിൽ  പുരോഗമിക്കുന്നു.  2.45 കോടി രൂപ ചെലവിൽ പണികഴിപ്പിക്കുന്ന ഡിപ്പോയുടെ  നിർമ്മാണ പുരോഗതി  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ  വിലയിരുത്തി. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബു,  കെ എസ് ആർ ടി സി എക്സികുട്ടീവ് എൻജിനീയർ ബാലവിനായകൻ, കെ എസ് ആര്‍ ടി സി  ജില്ലാ ഓഫീസർ തോമസ് മാത്യു, എച്ച്.എൽ.എൽ. പ്രോജക്ട് മാനേജർ അജിത്ത് , അസി. എഞ്ചിനീയർ ഗൗതം,എന്നിവരും  എം.എൽ.എ യോടൊപ്പം  ഉണ്ടായിരുന്നു. രണ്ട് മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാനാണ്  തീരുമാനം. ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ, ബസ് വേ നിർമ്മാണം, സ്ട്രീറ്റ് ലൈ​റ്റ് സ്ഥാപിക്കൽ, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയുമായി  ബന്ധപ്പെട്ട  ജോലികളാണ്  പുരോഗമിക്കുന്നത്.  ഇതിനായി എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് മന്ത്രി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ അനുവദിച്ച  1.45 കോടി  രൂപ  ഉപയോഗിച്ചുള്ള   യാർഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. ശുചിമുറിയും മ​റ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കും. സ്റ്റാൻഡിനുള്ളിൽ പൊക്കവിളക്കുകൾ…

Read More

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചു

  konnivartha.com/ കോന്നി : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് മാസത്തിൽ പണികൾ പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ, ബസ് വേ നിർമ്മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. എച്ച്.എൻ.എല്ലിനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ എസ്റ്റിമേറ്റ് തയ്യാറാക്കി കെ.എസ്. ആർ.ടി.സി സമർപ്പിക്കും. ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിക്കാനും തീരുമാനമായി. കെ.എസ്.ആർ.ടി.സി ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടിവ്…

Read More

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം: എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ കൂടി അനുവദിച്ചു

  konnivartha.com : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും, കെ.എസ്.ആർ.ടി.സി ജനറൽ മാനേജരും പങ്കെടുത്ത് ചേർന്ന യോഗത്തിൽ തീരുമാനം.എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി എം.എൽ.എ കോന്നി:കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാഡ് നിർമ്മാണപുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാറിൻ്റെയും, കെ.എസ്.ആർ.ടി.സി ജനറൽ മാനേജരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. ഡിപ്പോ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്. 1.45 കോടിയുടെ യാഡ് നിർമ്മാണ പ്രവർത്തനമാണ് നടന്നു വരുന്നത്. റോഡ് നിർമ്മാണം ഉൾപ്പടെയുള്ള ഇതര പ്രവത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.നിർമ്മാണ പ്രവർത്തനം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എം.എൽ.എ നിർദ്ദേശം നല്കി. ഡിപ്പോ നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുന്നതിന് ആവശ്യമായ അനുബന്ധ നിർമ്മാണത്തിനായി 50 ലക്ഷം രൂപ കൂടി അനുവദിച്ചു നല്കുമെന്ന് എം.എൽ.എ യോഗത്തെ…

Read More

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു:1.45 കോടിയുടെ യാഡ് നിർമ്മാണം

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു. 1.45 കോടിയുടെ യാഡ് നിർമ്മാണം ജനുവരി 17 ന് ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. KONNIVARTHA.COM : കോന്നി കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി യാഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം ജനുവരി 17 ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മാണം നടത്തുന്നത്. യാഡ് നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ ഡിപ്പോയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസിയായി എച്ച്.എൽ.എൽ ആണ് പ്രവർത്തിക്കുന്നത്. കോട്ടയം കേന്ദ്രമായുള്ള കെ.എസ്.ആർ.ടി.സി സിവിൽ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം നിർവ്വഹിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം നടത്തുന്നതിനു മുന്നോടിയായി എം.എൽ.എ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച നടത്തി. കോന്നിയുടെ ദീർഘകാല…

Read More

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ ഉടൻ യാഥാർത്ഥ്യമാകുന്നു

  konnivartha.com :കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയ്ക്ക് ഏറ്റെടുത്ത ഭൂമി കെ എസ്സ് ആര്‍ ടി സിയ്ക്കു കൈമാറും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നികെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി കെ.എസ്.ആർ.ടി.സി ഉടമസ്ഥതയിലേക്ക് ആഗസ്റ്റ് 5 നകം മാറ്റുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഇതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയുടെ ലാൻ്റ് സ്പെഷ്യൽ ഓഫീസർമാരും, റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. 2013 മുതൽ തടസ്സപ്പെട്ട് കിടക്കുന്ന കെ.എസ്.ആർ.ടി.സി സ്ഥലമേറ്റെടുക്കലാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഈ വർഷം ഫെബ്രുവരിയിൽ മന്ത്രിയെയും, കെ.എസ്.ആർ.ടി.സി എം.ഡി.യെയും പങ്കെടുപ്പിച്ച് എം.എൽ.എ തിരുവനന്തപുരത്ത് നടത്തിയ യോഗത്തിലാണ് കോന്നി കെ.എസ്.ആർ.ടി.സി യാഥാർത്ഥ്യമാക്കുന്നതി നാവശ്യമായ തീരുമാനമുണ്ടായത്.യോഗത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി യ്ക്കായി കണ്ടെത്തിയിട്ടുള്ള 2.41 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലേക്ക് മാറ്റാനുള്ള നടപടി നടത്താൻ തീരുമാനിച്ചിരുന്നു. സ്ഥലം ഉടമസ്ഥതയിലാക്കുന്നതിനൊപ്പം യാഡ് നിർമ്മാണത്തിനുള്ള പണം…

Read More

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം പുനരാരംഭിക്കുന്നു

  കോന്നി വാര്‍ത്ത :കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ കോന്നിയിൽ കെ.എസ്.ആർ.ടി.സിയ്ക്കായി ഏറ്റെടുത്തിട്ടുള്ള സ്ഥലം സന്ദർശിച്ചത്. മൂന്ന് മാസത്തിനകം കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനമാരംഭിക്കാൻ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ച് ഡിപ്പോ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. കെ.എസ്.ആർ.ടി.സിയ്ക്കായി മാറ്റി വച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. യാഡ് നിർമ്മിക്കുകയും, ഇലക്ട്രിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഡിപ്പോ പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചു നല്കി . എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനെയാണ് നിർമ്മാണ…

Read More