കോന്നി കരിയാട്ടം: കേരളത്തിൽ ഓണക്കാലത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂറിസം മേളയാകും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

  konnivartha.com/കോന്നി:കോന്നി കരിയാട്ടം കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടം നടത്തിപ്പിനായി രൂപീകരിച്ച വിവിധ സംഘാടകസമിതി യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ 15 ദിവസക്കാലമാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്.   കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും, കോന്നിയിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനും കരിയാട്ടം സഹായകമാകും. കരിയാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ പ്രവർത്തകരുടെ സംഗമം, കാഴ്ച പരിമിതരുടെ ഓണാഘോഷം ,പ്രവാസി സംഗമം, ഓണം കലാ-കായിക മത്സരങ്ങൾ തുടങ്ങിയവയുടെ സംഘാടകസമിതികളാണ് രൂപീകരിച്ചത്.   സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ആഗസ്ത് 26 ന് രാവിലെ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ കായിക ലഹരി എന്ന സെമിനാർ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ സംഘാടകസമിതിയുടെ ചെയർമാനായി കോന്നി എസ് എ എസ്…

Read More