കോന്നി അരുവാപ്പുലത്തെ “അനാസ്ഥയുടെ കുഴി”കോന്നി വാര്‍ത്തയെ തുടര്‍ന്ന് അടച്ചു

  konnivartha.com: കോന്നി അരുവാപ്പുലം റോഡില്‍ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിനു സമീപം പൈപ്പ് നന്നാക്കിയ ശേഷം കുഴി അടയ്ക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു എന്നുള്ള കോന്നി വാര്‍ത്തയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അധികാരികള്‍ ഇടപെട്ട് കുഴി അടച്ചു മാതൃകയായി. റോഡിലെ പൈപ്പ് നന്നാക്കിയ ശേഷം എടുത്ത കുഴി അടയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ബൈക്ക് യാത്രികര്‍ക്കടക്കം ഈ കുഴി വലിയ അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയിലായിരുന്നു . പൈപ്പ് നന്നാക്കുവാന്‍ ചുമതലയുള്ള ആളുകള്‍ കുഴി എടുത്തു പൈപ്പ് നന്നാക്കിയ ശേഷം കുഴിയടക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം . ആഴ്ചകളോളം ഈ കുഴിയടച്ചില്ല . തുടര്‍ന്ന് കോന്നി വാര്‍ത്ത ഇക്കാര്യത്തില്‍ ഇടപെടുകയും വാര്‍ത്ത നല്‍കുകയും ചെയ്തു . വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ കുഴി അടയ്ക്കാന്‍ ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇന്ന് കുഴിയടച്ചു . കുഴിയടക്കാന്‍ നിര്‍ദേശം നല്‍കിയ അധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍.

Read More